auto

കൊല്ലം: കൊല്ലം, യു.എസ്.എ മെട്രോബെദ്‌ഷെദ എന്നീ റോട്ടറി ക്ലബുകളും റോട്ടറി ഫൗണ്ടേഷനും സംയുക്തമായി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് തിരഞ്ഞെടുക്കപ്പെട്ട പത്ത് വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2ന് കൊല്ലം റോട്ടറി കമ്മ്യുണിറ്റി സെന്ററിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസൻ പങ്കെടുക്കും. പത്രസമ്മേളനത്തിൽ കൊല്ലം റോട്ടറി ക്ളബ് പ്രസിഡന്റ് ഹുമയൂൺ താജ്, വൈസ് പ്രസിഡന്റ് കെ. രാജീവ് കുമാർ, ട്രഷറർ രാജു എന്നിവർ പങ്കെടുത്തു.