agri

കൊല്ലം: വിത മുതൽ വിളവെടുപ്പുവരെ കർഷകരെ സഹായിക്കാനും കൃഷി വ്യാപിപ്പിക്കാനും ലാഭകരമാക്കാനും അഗ്രിടെക് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ബി.എസ്‌സി അഗ്രിക്കക്കൾച്ചർ സയൻസ് പാസായവരെയാണ് നിയമിക്കുക.

പഞ്ചായത്ത് അടിസ്ഥാനത്തിൽ കൃഷിഭവനുകളുണ്ടെങ്കിലും കാര്യമായ പ്രയോജനം ഇല്ലെന്ന് കർഷകർക്ക് പരാതിയുണ്ട്. ഓഫീസിലെ ജോലിത്തിരക്ക് കാരണം ഉദ്യോഗസ്ഥർക്ക് കൃഷിയിടങ്ങളിലേയ്ക്ക് എത്താൻ കഴിയുന്നില്ല. ഓരോ മണ്ണിലും ഓരോ കാലാവസ്ഥയിലും അനുയോജ്യമായത് ഏത് കൃഷിയാണെന്നും, ഇത്തരം കൃഷികൾക്ക് ഓരോഘട്ടത്തിലും നൽകേണ്ട വളങ്ങളെന്താണെന്നും, കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാനുള്ള മാർഗങ്ങളെക്കുറിച്ചുമുള്ള ശാസ്ത്രീയ നിർദ്ദേശങ്ങൾ ഭൂരിഭാഗം കർഷകർക്കും ലഭിക്കുന്നില്ല.

അതുകൊണ്ട് തന്നെ പുതുതായി കൃഷിയിലേക്ക് ഇറങ്ങുന്നവരിൽ പലരും പരാജയപ്പെട്ട് പിൻവാങ്ങുന്ന സ്ഥിതിയുണ്ട്. ഇതിന് പരിഹാരം കാണുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം.

ജില്ലാപഞ്ചായത്തിന്റെ അഗ്രിടെക് പദ്ധതി

1. അഗ്രിടെക് ജീവനക്കാർ ഭൂരിഭാഗം സമയവും കൃഷിസ്ഥലങ്ങളിലായിരിക്കും

2. ഓരോ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ കൃഷികൾ പരിചയപ്പെടുത്തും

3. കൃഷി നിരന്തരം നിരീക്ഷിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും

4. തദ്ദേശസ്ഥാപനങ്ങളുടെയും സർക്കാരിന്റെയും കാർഷിക പദ്ധതികൾ ജനങ്ങളിലെത്തിക്കും

5. എസ്.സി, ജനറൽ വിഭാഗങ്ങളിൽ നിന്ന് നൂറ് വീതം പേരെയാകും നിയമിക്കുക

6. കൃഷിഭവനുകൾക്ക് പുറമേ ജില്ലാ പഞ്ചായത്ത് ഫാമുകളിലും നിയോഗിക്കും

നിയമനം - 200 പേർക്ക്

അലവൻസ് - ₹ 10,000

ജില്ലാ പഞ്ചായത്ത് വക

ജോലി 1500ലേക്ക്

അഗ്രിടെക് പദ്ധതിക്ക് പുറമേ കഴിഞ്ഞ വർഷം നടപ്പാക്കിയ മാലാഖക്കൂട്ടം, സ്കിൽടെക്, എൻട്രി പദ്ധതികളിൽ ഇത്തവണ കൂടുതൽ പേർക്ക് നിയമനം നൽകുന്നതോടെ ജില്ലാ പഞ്ചായത്ത് വഴി താത്കാലിക ജോലി ലഭിക്കുന്നവരുടെ എണ്ണം 1500 നോട് അടുക്കും.

പരിശീലന അധിഷ്ഠിത തൊഴിൽ പദ്ധതി, നിയമനം ലഭിച്ചവരുടെ എണ്ണം, യോഗത്യ അനുസരിച്ചുള്ള വേതനം

മാലാഖക്കൂട്ടം: എസ്.സി - 162, ജനറൽ - 110, ജനറൽ നഴ്സിംഗ് - 12500, ബി.എസ്‌സി നഴ്സിംഗ്- ₹ 15000

സ്കിൽടെക്: എസ്.സി- 388, ഐ.ടി.ഐ - 10000, പോളിടെക്നിക്- ₹ 12500, ബിടെക് - ₹ 15000

എൻട്രി: എസ്.സി - 110 (അംഗീകൃത ഡേറ്റ എൻട്രി കോഴ്സ്) - ₹ 12500