കടയ്ക്കൽ: സി.പി.ഐയുടെ 24-ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള കടയ്ക്കൽ മണ്ഡലം സമ്മേളനം ഇന്ന് തുടങ്ങും. 18ന് സമാപിക്കും. കടയ്ക്കൽ മണ്ഡലത്തിലെ ചിതറ ,കടയ്ക്കൽ ,കുമിൾ,ഇട്ടിവ പഞ്ചായത്തുകൾ ഉൾപ്പെടുന്ന 131 ബ്രാഞ്ചുസമ്മേളനങ്ങളും 8 ലോക്കൽ സമ്മേളനങ്ങളും പൂർത്തിയായ ശേഷമാണ് മണ്ഡലം സമ്മേളനം നടത്തുന്നത് . ഇന്ന് കോട്ടുക്കലിൽ നിന്ന് പതാക ജാഥ ജി.എസ്.പ്രിജിലാൽ ഉദ്‌ഘാടനം ചെയ്യും. എ .നൗഷാദ് ക്യാപ്ടൻ ആകും. അരിപ്പയിൽ നിന്ന് കൊടിമര ജാഥ മടത്തറ അനിൽ ഉദ്‌ഘാടനം ചെയ്യും. കെ.ബി. ശബരീനാഥ് ക്യാപ്ടൻ ആകും. കുമ്മിളിൽ നിന്ന് ബാനർ ജാഥ കെ. കൃഷ്ണപിള്ള ഉദ്‌ഘാടനം ചെയ്യും. പി. രജിതകുമാരി ക്യാപ്ടൻ ആകും. ദീപശിഖ റാലി ടി. എസ്.നിധീഷ് ഉദ്‌ഘാടനം ചെയ്യും. ബി.ആദർശ് ക്യാപ്ടൻ ആകും. വൈകിട്ട് 5 ന് കടയ്ക്കൽ ബസ് റ്റാൻഡിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി.പി. ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. എസ്.ബുഹാരി അദ്ധ്യക്ഷനാകും. സി.ആർ.ജോസ് പ്രകാശ് ,പി.പ്രതാപൻ ,വി.ബാബു ,ഡി.ലില്ലി എന്നിവർ പതാക ,കൊടിമരം ,ബാനർ,ദീപശിഖ എന്നിവ ഏറ്റുവാങ്ങും. ആർ.സുകുമാരൻനായർ പതാക ഉയർത്തും.
നാളെ പ്രതിനിധി സമ്മേളനം വി.പ്രഭാകരൻ നഗർ (കടയ്ക്കൽ ടൗൺഹാൾ ) നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചു റാണി ,സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി. എസ്. സുപാൽ, ആർ.രാമചന്ദ്രൻ ,ഡോ.ആർ.ലതാദേവി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .സാം.കെ. ഡാനിയൽ തുടങ്ങിയവർ പങ്കെടുക്കും. വാ‌ർത്താസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ ,എസ്.ബുഹാരി ,സ്വാഗത സംഘം സെക്രട്ടറി പി. പ്രതാപൻ , കടയ്ക്കൽ ലോക്കൽ സെക്രട്ടറി സുധിൻ കടയ്ക്കൽ എന്നിവർ പങ്കെടുത്തു.