പരവൂർ: പരവൂർ - കൊല്ലം തീരദേശ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവൂർ, മണ്ഡലം പ്രസിഡന്റ് ആർ.വിജയ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8 മുതൽ പൊഴിക്കരയിൽ 12 മണിക്കൂർ ഉപവാസം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ജി.പ്രതാപവർമ്മ തമ്പാൻ ഉദ്‌ഘാടനം ചെയ്യും. ഡി.സി.സി മുൻ അദ്ധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ സമാപനം ഉദ്‌ഘാടനം ചെയ്യും.