sslc

കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 98.8 ശതമാനം വിജയം. പരീക്ഷയെഴുതിയ 30,906 വിദ്യാർത്ഥികളിൽ 30,534 പേർ വിജയിച്ചു. 4,091 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

ഉപരിപഠനത്തിന് അർഹരായവരുടെ കണക്കിൽ ജില്ല സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേത് പോലെ 12-ാം സ്ഥാനത്താണ്. പരീക്ഷയെഴുതിയ 15,997 ആൺകുട്ടികളിൽ 15,787 പേർ ഉപരിപഠനത്തിന് അർഹതനേടി. 14,909 പെൺകുട്ടികളിൽ 14,747 പേർ ഉപരിപഠനത്തിന് യോഗ്യരായി.

ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണ് കഴിഞ്ഞ വർഷത്തെ 99.25. എന്നാൽ ഇത്തവണ വിജയശതമാനത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.

വിദ്യാഭ്യാസ ജില്ല - പരീക്ഷ എഴുതിയവർ - ഉപരി പഠന യോഗ്യത - വിജയശതമാനം - ഫുൾ എ പ്ലസ്

കൊട്ടാരക്കര - 7748 - 7701 - 99.3 - 1376

പുനലൂർ - 6620 - 6535 - 98.7 - 837

കൊല്ലം - 16538 - 16298 - 98.5 - 1878

 ആകെ പരീക്ഷ എഴുതിയത്: 30,906

 ഉപരിപഠന യോഗ്യത നേടിയത്: 30,534

 എല്ലാ വിഷയങ്ങൾക്കും എ പ്ലസ്: 4091

എ പ്ലസിൽ മുന്നിൽ പെൺകുട്ടികൾ

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ പെൺകുട്ടികളാണ് മുന്നിൽ. 2,884 പെൺകുട്ടികളും 1,207 ആൺകുട്ടികളുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സർക്കാർ സ്കൂളുകളിലെ 1,456 വിദ്യാർത്ഥികൾക്കും എയ്ഡഡ് സ്കൂളുകളിലെ 2,328 വിദ്യാർത്ഥികൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

ഫുൾ എ പ്ലസ് ഇടിഞ്ഞു

കഴിഞ്ഞ തവണത്തെ ഉദാരമായ മാർക്കിടലിൽ 9,701 വിദ്യാർത്ഥികൾക്ക് ജില്ലയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ 4,091 ആയി ഇടിഞ്ഞു. 2020ൽ 4,279 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചിരുന്നു.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

2022: 4,091

2021: 9,701

2020: 4,279

2019: 4,012

2018: 3,361

2017: 2,050

2016: 2,391

വിജയശതമാനം

2022: 98.8 %

2021: 99.25 %

2020: 99.08%

2019: 98.36%

2018: 97.96%

2017: 96.9%

2016: 97.32%

135 സ്കൂളുകൾക്ക് നൂറുമേനി

വിജയ ശതമാനത്തിൽ നേരിയ ഇടിവ് ഉണ്ടായപ്പോഴും നൂറുമേനി വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. 135 സ്കൂളുകളിലാണ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചത്. ചാത്തന്നൂർ ജി.എച്ച്.എസ് ആണ് ഏറ്രവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതി നൂറുമേനി വിജയം നേടിയത്.

100% നേടിയ സ്കൂളുകൾ

മേഖല - 2020 - 2021 - 2022

സർക്കാർ - 48 - 47 - 42

എയ്ഡഡ് - 78 - 72 - 75

അൺ എയ്ഡഡ് - 0 - 18 - 18