കൊല്ലം: കലാഭവൻ മണിയുടെ സ്മാരക സംഘടനയായി പ്രവർത്തിക്കുന്ന മണിക്കൂടാരം ആൻഡ് ഓൾഡ് ഈസ് ഗോൾഡിന്റെ ആറാം വാർഷികവും സമ്മാനദാനവും 18ന് നടക്കും. രാവിലെ 9.30ന് കൊല്ലം പബ്ളിക് ലൈബ്രറി സാവിത്രി ഹാളിൽ നടക്കുന്ന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സംവിധായകൻ വിനയൻ, നടി ക്രിസ്റ്റി, നാടക പ്രവർത്തകൻ കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി എന്നിവർ സംസാരിക്കും. സമാപന യോഗം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.