എഴുകോൺ : കെ.പി.സി.സി ഓഫീസ് ആക്രമണത്തിലും എൻ. കെ. പ്രേമചന്ദ്രൻ എം.പിക്ക് നേരെയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. നെടുമ്പായിക്കുളം റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം കല്ലുംപുറം ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. തുടർന്ന് ചീരങ്കാവിൽ ചേർന്ന പ്രതിഷേധ യോഗം ഡി.സി.സ ജനറൽ സെക്രട്ടറി അഡ്വ.സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്.കനകദാസ് അദ്ധ്യക്ഷനായി. അഡ്വ.രതീഷ് കിളിത്തട്ടിൽ,ബിജു ഫിലിപ്പ്, ബിജു എബ്രാഹം, ടി. ആർ.ബിജു, പി.എസ് അദ്വാനി, അഡ്വ.എൻ.രവീന്ദ്രൻ, ആതിര ജോൺസൺ, വി.സുഹ്ർബാൻ, മാറനാട് ബോസ്, ബി.സിബി, ടി. ജെ.അഖിൽ, രാജു വെട്ടിലിക്കോണം, പ്രസാദ് കാരുവേലിൽ, ബീന മാമച്ചൻ, മഞ്ജു രാജ്, ആർ.ശിവകുമാർ, ആനക്കോട്ടൂർ ഗോപൻ, ശ്രീകുമാർ, ഗിരിജ സോമരാജൻ, കെ.എസ്.കിഷോർ, സുരേഷ് അരുമത്തറ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് സുധീശൻ പ്ലാക്കാട്, സാബു പ്ലാക്കാട്, ടി. എസ്.സനൽകുമാർ ഇരുമ്പനങ്ങാട് ഹരിദാസ്, കല്ലൂർ മുരളി, അഖിൽ പോച്ചംകോണം, അരുൺ.ടി. ദർ, ബോണി ചീരങ്കാവിൽ, അനീഷ് മലവിള, രഞ്ജിത് എഴുകോൺ, തങ്കച്ചൻ കരിപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.