കൊട്ടാരക്കര: മുത്തശ്ശി വിദ്യാലയമായ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയത്തിളക്കം. 234 പേർ പരീക്ഷ എഴുതിയതിൽ 233 പേരും വിജയിച്ചു. ഇതിൽ 50 പേർ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയതാണ് വിജയത്തിന്റെ മാറ്റ് കൂട്ടിയത്. മുൻ മുഖ്യമന്ത്രി ആർ.ശങ്കർ ഉൾപ്പെടെ പഠിച്ച വിദ്യാലയമാണ് പുത്തൂരിലേത്.