ഓച്ചിറ: ക്ലാപ്പന ഷൺമുഖവിലാസം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ടൈം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് മെഡിക്കൽ, എൻജിനീയറിംഗ് പ്രൊഫഷണൽ കോഴ്സുകൾക്കുള്ള ഫൗണ്ടേഷൻ പരിശീലനത്തിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടൈം ഇൻസ്റ്റിറ്റ്യൂട്ട് എ.ജി.എം ബിജു വർഗീസ് കോഴ്സ് വിശദീകരണം നടത്തി. സ്കൂൾ മാനേജർ ആർ.രണോജ്, മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് സുരേഷ്, പി.ടി.എ പ്രസിഡന്റ് നമിഷാദ്, പ്രിൻസിപ്പൽ എസ്.ഷീജ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് രശ്മി പ്രഭാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗീത പണിക്കർ നന്ദിയും പറഞ്ഞു.