അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിലും വാർഡ് മെമ്പർമാരുടെ പക്കലമുള്ള പട്ടിക ഗുണഭോക്താക്കൾക്ക് പരിശോധിക്കാം. ആക്ഷേപമുള്ളവർക്ക് 17 ന് മുമ്പായി അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അപ്പീൽ നൽകാം. പുതിയ അപേക്ഷ നൽകാൻ ഇപ്പോൾ അവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.