photo-
രണ്ടാം വരവ് കവിതാസമാഹാരം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ബി.ഉണ്ണികൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു

ശാസ്താംകോട്ട: ശശീന്ദ്രൻ അയ്യർ മഠത്തിന്റെ കവിതാസമാഹാരമായ 'രണ്ടാം വരവി'ന്റെ പ്രകാശനം നടന്നു. ശാസ്താംകോട്ട ജെമിനി ഹൈറ്റ്സിൽ ചവറ കെ.എസ് പിള്ള ഉദ്ഘാടനം ചെയ്തു. ടി. ആർ. ബാലമുരളീകൃഷ്ണൻ അദ്ധക്ഷനായി. കവി ഇഞ്ചക്കാട് ബാലചന്ദൻ കവിതാസമാഹരം ശാസ്താംകോട്ട ഡി.ബി കോളജ് മുൻ പ്രിൻസിപ്പലും പിടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഡോ.സി.ഉണ്ണികൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ഉന്മ പത്രാധിപനും എഴുത്തുകാരനുമായ നൂറനാട് മോഹൻ പുസ്തകം പരിചയപ്പെടുത്തി. ഡോ.എൻ.സുരേഷ് കുമാർ, ഗുരുകുലം ശശി ,സഞ്ജയ് പണിക്കർ എന്നിവർ സംസാരിച്ചു. ആർ.ശ്രീജ സ്വാഗതവും ശശീന്ദ്രൻ അയ്യർമഠം നന്ദിയും പറഞ്ഞു.