കൊല്ലം: ഗായകൻ ഇടവ ബഷീറിന്റെ പേരിൽ കൊല്ലത്ത് ഉചിതമായ സ്മാരകം നിർമ്മിക്കാൻ സർക്കാരും കൊല്ലം നഗരസഭയും സാംസ്കാകാരിക പ്രവർത്തകരും മുന്നോട്ട് വരണമെന്നും അതിനായി തന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവുമുണ്ടാകുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. പ്രേംനസീർ സുഹൃദ്സമിതി കൊല്ലം ചാപ്റ്റർ സംഘടിപ്പിച്ച ഇടവ ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവ ബഷീറിന് അർഹമായ ഒരു സ്ഥാനം കൊടുക്കാൻ കഴിയാത്തത് വേദനാജനകമാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ എം. മുകേഷ് എം.എൽ.എ പറഞ്ഞു. കൗൺസിലർ കൃപ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ഡോ. പുനലൂർ സോമരാജൻ, സംവിധായകൻ വേണുകുമാർ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, അഡ്വ. അബ്ദുൾ ബാരി, കൊല്ലം സിറാജ്, അനിൽകുമാർ, ജെ.ആർ. കൃഷ്ണ, വേണുകുമാർ, നാസർ കിഴക്കതിൽ, പനച്ചമൂട് ഷാജഹാൻ, ജബ്ബാർ എന്നിവർ സംസാരിച്ചു.