photo-
തനിമ ന്യൂട്രിമിക്സ് മാനിഫാക്ച്ചറിംഗ് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം എസ്.സി വനിതാഗ്രൂപ്പിന് സംരംഭത്തിന് വേണ്ടി അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് ശൂരനാട് തെക്ക് ആയിക്കുന്നം കേന്ദ്രമാക്കി തനിമ ന്യൂട്രിമിക്സ് മാനുഫാക്ചറിംഗ് യൂണിറ്റ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു. ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ശ്രീജ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. പുഷ്പകുമാരി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പി.ഗീതകുമാരി, ബ്ലോക്ക് സ്ഥിരം സമിതി ആദ്ധ്യക്ഷരായ എസ്.ഷീജ, കെ.സനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രിസഡന്റ് വി.സി. രാജി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.അബ്ദുൾ ലത്തീഫ്, സി.ഡി.എസ് ചെയർപേഴ്സൺ ആർ. സുപ്രിയ, അഡ്വ.എസ്.ലീല , ബിജുകൃഷ്ണൻ എന്നിവർ സംസാരിച്ചു. തനിമ സംരഭക സെക്രട്ടറി കെ. ഷൈനി നന്ദി പറഞ്ഞു.