കൊട്ടാരക്കര: ആശ്രയയുടെ തണലിലെത്തിയ കുരുന്നുകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ അഭിമാനാർഹമായ വിജയം. അടൂർ പറന്തൽ ആശ്രയ ശിശുഭവനിൽ താമസിച്ച് പഠിക്കുന്ന വൈഷ്ണവ്, ഹരികുമാർ, ആദിത്യൻ എന്നിവരാണ് തിളക്കമാർന്ന വിജയം നേടിയത്. പന്നിവിഴ ഡോ. സി.ടി.എ.എം സെന്റ് തോമസ് വി.എച്ച്.എസ്.എസിലാണ് മൂവരും പഠിച്ചത്. വൈഷ്ണവ് എട്ട് എ പ്ളസും രണ്ട് എയും നേടി. മാതാപിതാക്കൾ നഷ്ടപ്പെട്ടതിനെ തുടർന്ന് നാലുവർഷം
മുമ്പാണ് കുളത്തൂപ്പുഴ സ്വദേശിയായ ഹരികുമാറിനെ രണ്ടു സഹോദരങ്ങൾക്കൊപ്പം ആശ്രയ ഏറ്റെടുത്തത്. ഹരികുമാറിന്റെ മൂത്ത സഹോദരി ജനറൽ നഴ്സിംഗിന് പാലക്കാട് ഗവ. നഴ്സിംഗ് കോളേജിൽ പഠിക്കുന്നു. മറ്റൊരു സഹോദരൻ പ്ളസ് ടു ഫലം കാത്തിരിക്കുന്നു.