ശാസ്താംകോട്ട: കെ.എസ്.കെ.ടി.യു ശൂരനാട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പി.കെ.കുഞ്ഞച്ചൻ അനുസ്മരണം നടന്നു. കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.കനകം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ജെ.സരസൻ അദ്ധ്യക്ഷനായി. സി.പി.എം ശൂരനാട് ഏരിയാസെക്രട്ടറി പി.ബി.സത്യദേവൻ, കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.ശിവപ്രസാദ്, സി.ആർ.അശോകൻ എന്നിവർ സംസാരിച്ചു.