കൊട്ടിയം:ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോ. സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വാഹന പ്രചരണ ജാഥയ്ക്ക് കൊട്ടിയം വ്യാപാര ഭവനിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിസന്റ് നവാസ് പുത്തൻവീട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.പ്രേമാനന്ദ്, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. സാദിഖ്, നൗഷാദ് പണിക്കശേരി, കൃഷ്ണദാസ് കാഞ്ചനം, ഷാജി രാജകുമാരി, ചിക്കു മിയാൻദാദ് ചിന്നുസ് എന്നിവർ സംസാരിച്ചു.