കൊട്ടാരക്കര: മാർത്തോമ്മ ഗേൾസ് ഹൈസ്കൂളിന് ഇക്കുറി നൂറു ശതമാനം വിജയം നേടാനായി. ആകെ പരീക്ഷ എഴുതിയ 290 കുട്ടികളും വിജയിച്ചു.115 പേർ ഫുൾ എ പ്ളസ് നേടി. പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന വിദ്യാലയത്തിന് തുടർച്ചയായി നൂറുമേനി വിജയം നേടാനായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഒരു വിദ്യാർത്ഥിനി പരാജയപ്പെട്ടതോടെ തുടർച്ച നിലച്ചു. എങ്കിലും കഴിഞ്ഞ തവണ 160 പേർക്ക് എല്ലാ വിഷയങ്ങൾക്ക് എ പ്ളസ് നേടാനായി.