കൊല്ലം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച വാക്കത്തോൺ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ചിത്രഭാനു ഫ്‌ളാഗ് ഒഫ് ചെയ്തു. സിവിൽ സ്റ്റേഷനു മുൻപിൽ അവസാനിച്ചു. തുടർന്ന് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.വിജയൻപിള്ള പതാക ഉയർത്തി. ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.ചിത്രഭാനു, പ്രൊഫ. ജി.വാസുദേവൻ, പ്രൊഫ. വെള്ളിമൺ നെൽസൺ, ജില്ലാ പ്രസിഡന്റ് ആർ.സുരേന്ദ്രൻപിള്ള, സെക്രട്ടറി സുരേഷ് കുമാർ, ടി. ജഗൻ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നാളെ ഇരവിപുരം ഗവ.വി.വി.എച്ച്.എസ് (തട്ടാമല) സ്‌കൂൾ അസംബ്‌ളിയിൽ കെ.എൻ.കെ.നമ്പൂതിരി കുട്ടികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും.