ചാത്തന്നൂർ: ദേശീയ പാതയിൽ ചാത്തന്നൂർ തിരുമുക്കിൽ എക്സൈസ് വിജിലൻസ് എസ്.പി സഞ്ചരിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. പരവൂർ പുക്കുളം സുനാമി ഫ്ലാറ്റിൽ സൈമൺ (50), അയൽവാസിയായ ഷെർലി (45) എന്നിവർക്കാണ് പരിക്ക്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു അപകടം. തിരുവനന്തപുരത്ത് എക്സൈസ് ഹെഡ് ക്വാർട്ടേഴ്സ് വിജിലൻസ് എസ്.പി ഷാഫിയുടെ കാറാണ് ഇടിച്ചത്. ഹൈക്കോടതിയിലേക്ക് പോവുകയായിരുന്നു അദ്ദേഹം. ജോലിക്ക് പോവുകയായിരുന്ന യുവാക്കൾ ദേശീയ പാതയിലേക്ക് കടക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ചാത്തന്നൂർ പൊലീസ് കേസെടുത്തു.