psc

കൊല്ലം: പി.എസ്.സി റീജിണൽ, ജില്ലാ ഓഫീസുകളുടെ നിർമ്മാണത്തിന് ഭരണാനുമതിയായി. കൊല്ലം ഡി.സി.സി ഓഫീസിന് സമീപം നേരത്തെ സർക്കാർ കൈമാറിയ ഭൂമിയിൽ കെട്ടിടം നിർമ്മിക്കാൻ 12.34 കോടിയുടെ പദ്ധതിക്കാണ് അനുമതി.

637 ചതുരശ്ര മീറ്രർ വീതം വിസ്തീർണമുള്ള ആറ് നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ആകെ 3822 ചതുരശ്രമീറ്റർ വിസ്തീർണവും ലിഫ്ട് സൗകര്യവുമുണ്ടാകും. നിലവിൽ ആണ്ടാമുക്കത്ത് വാടക കെട്ടിടത്തിൽ പി.എസ്.സി, ജില്ലാ ​- റീജിണൽ ഓഫീസുകൾ വീർപ്പുമുട്ടുകയാണ്. സ്ഥല സൗകര്യമില്ലാത്തതിനാൽ ഓൺലൈൻ പരീക്ഷാ കേന്ദ്രം ഇല്ലാത്ത ഏക റീജിണൽ ഓഫീസ് കൂടിയാണ് കൊല്ലം.