dyfi-
ജില്ലയിലെ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള പുരസ്കാരം വീണ്ടും ഡിവൈഎഫ്ഐക്ക്

കൊല്ലം: ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള പുരസ്കാരം തുടർച്ചയായ ആറാം വർഷവും ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി കരസ്ഥമാക്കി. വിശപ്പിനു ഭക്ഷണം, ജീവനു രക്തം എന്ന മുദ്രാവാക്യമുയർത്തിയാണ് ഡി.വൈ.എഫ്.ഐ രക്തദാനം നടത്തുന്നത്. കൊല്ലം ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ ആർ.എം.ഒ ഡോ.അനൂപ് ശങ്കറിൽ നിന്നു ജില്ലാ പ്രസിഡന്റ് ടി.ആർ.ശ്രീനാഥ് ഏറ്റുവാങ്ങി. വിക്ടോറിയ ആശുപത്രി ആർ.എം.ഒ ഡോ.അനു ജയപ്രകാശ്, പീഡിയാട്രിക് സർജൻ ഡോ.സുരേഷ് കുമാർ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.സാൻഷിയ, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എസ്.ഷബീർ, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.ശബരിനാഥ്, കൊല്ലം ബ്ലോക്ക് സെക്രട്ടറി മനുദാസ്, നഴ്സിംഗ് സൂപ്രണ്ട് തങ്കമണി തുടങ്ങിയവർ പങ്കെടുത്തു.