തഴവ: എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉൾപ്പടെയുള്ള ആർ.എസ്.പി നേതാക്കളെയും പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ കാവിൽ നിന്ന് ആരംഭിച്ച മാർച്ച്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.എൻ.പത്മനാഭപിള്ള അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റുമാരായ അശോകൻ കുറുങ്ങപ്പള്ളി, കെ.എം.നൗഷാദ്, ആർ.എസ്.പി സംസ്ഥാന ഭാരവാഹി കെ.ജി പ്രസേനൻ , കെ.എസ്.പുരം സുധീർ, ഗ്രാമ പഞ്ചായത്ത് അംഗം ദീപക്, എസ്.ശിവദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രകടനത്തിന് ശിവാനന്ദൻ, പെരുമാനൂർ രാധാകൃഷ്ണൻ , അരുൺ, കൃഷ്ണപിള്ള നെബുകുമാർ, ചന്ദ്രൻ, ജയകുമാർ, ശ്രീജിത്ത്, ലാലാഗിരിജകുമാരി എന്നിവർ നേതൃത്വം നൽകി.