 
തഴവ : യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും നേരേ നടന്ന
പൊലീസ് അതിഅക്രമങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് തഴവ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും പൊതുസമ്മേളനവും നടത്തി. യു.ഡി.ഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.പി.രാജൻ ആദ്ധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാരായ എസ്.മണിലാൽ ചക്കാലത്തറ, മെലൂട്ട്പ്രസന്നകുമാർ, അഡ്വ.എം.എ.ആസാദ്, രമഗോപാലകൃഷ്ണൻ, അഡ്വ.അനിൽ കുമാർ, ടോമി എബ്രഹാം, സിദ്ധിഖ് ഷാ, പുലത്തറ നൗഷാദ്, ഷാജഹാൻ, തൃദീപ് കുമാർ, ഷംനഷാനു, വി.ശശിധരൻ പിള്ള, ഖലീലുദീൻ പൂയപ്പള്ളിൽ, തോപ്പിൽ ഷിഹാബ്, മണികണ്ഠൻ എന്നിവർ സംസാരിച്ചു.