കൊല്ലം: തന്റെ സൃഷ്ടികളിൽ ഭാവപരിവേഷം ചാർത്തിയ കവിയായിരുന്നു ചാത്തന്നൂർ മോഹനെന്ന് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. ചാത്തന്നൂർ മോഹൻ അനുസ്മരണ സമ്മേളനം കൊല്ലം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചവറ കെ.എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ മോഹന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം സമ്പർക്ക ക്രാന്തി നോവൽ രചയിതാവ് വി.ഷിനിലാലിന് പെരുമ്പടവം സമ്മാനിച്ചു. ചലച്ചിത്ര സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണൻ, സംവിധായകൻ ആർ.ശരത്, പി.കെ. ശ്രീനിവാസൻ, ഡോ.പ്രസന്നരാജൻ, എസ്.സുധീശൻ എന്നിവർ സംസാരിച്ചു. ചാത്തന്നൂർ മോഹന്റെ ഭാര്യ ഡി. ജയകുമാരി മോഹനെക്കുറിച്ചെഴുതിയ ഓർമകളുടെ പുസ്തകം മലയാളനാടും എന്റെ പ്രണയവും, പ്രണയകവിതകളുടെ സമാഹാരമായ സൂര്യന്റെ ചിറകിലെ വർണങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.