
കൊല്ലം: എസ്.എസ്.എൽ.സി ഫലം അറിഞ്ഞപ്പോൾ വെട്ടിക്കവല തലച്ചിറ മിഥിലയിൽ 'ഇരട്ട' മധുരം. ആയുർവേദ ഡോക്ടർമാരായ ഡോ.സന്തോഷിന്റെയും ഡോ.ശില്പയുടെയും ഇരട്ടമക്കളായ ശ്രീറാം എസ്.ഉണ്ണിത്താനും ശ്രീപാർവതി എസ്.ഉണ്ണിത്താനുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് വിജയം വീട്ടിലേക്ക് എത്തിച്ചത്. കൊട്ടാരക്കര കിഴക്കേത്തെരുവ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. സ്കൂളിൽ നിന്ന് 495 വിദ്യാർത്ഥികൾ പത്താം ക്ളാസ് പരീക്ഷയെഴുതിയിരുന്നു. ഇതിൽ 104 പേർ എല്ലാ വിഷയത്തിനും എ പ്ളസ് നേടി.