കരുനാഗപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ കരുനാഗപ്പള്ളിയിലെ സർക്കാർ സ്കൂളുകൾക്ക് നൂറുശതമാനം വിജയം. കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെറിയഴീക്കൽ ഗവ. ഹൈസ്കൂൾ, തഴവ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കരുനാഗപ്പള്ളി, കോഴിക്കോട്, വി.വി.വേലുക്കുട്ടി അരയൻ, ഫിഷറീസ് ടെക്നിക്കൽ സ്കൂൾ, കുഴിത്തുറ ഗവ. ഹൈസ്കൂൾ എന്നിവയാണ് നൂറ് ശതമാനം വിജയം നേടിയത്.
കൂടാതെ ക്ലാപ്പന എസ്.വി.എച്ച്.എസ്, മഠത്തിൽ ബി.ജെ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങൻകുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളും നൂറുമേനി വിജയം നേടി. ചെറിയഴീക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി എട്ടാം തവണയും ഫിഷറീസ് ടെക്നിക്കൽ സ്കൂൾ നാലാം തവണയുമാണ് 100 ശതമാനം വിജയം നേടുന്നത്.