കൊല്ലം: ചാത്തന്നൂർ ശ്രീ നാരായണ കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിലേക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, എക്കണോമിക്സ്, പൊളിറ്റിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് 22ന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 9400648068