thodi-
യു. ഡി. എഫ് തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന പ്രതിഷേധം

തൊടിയൂർ: സ്വപ്‌നസുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യു.ഡി. എഫ് തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.ഡി.സി.സി.പ്രസിഡന്റ് ചിറ്റുമൂലനാസർ യോഗം ഉദ്ഘാടനം ചെയ്തു. പുതുക്കാട്ട് ശ്രീകുമാർ അദ്ധ്യക്ഷനായി. എൻ.രമണൻ, ഷാജി മാമ്പള്ളി, പി.സോമൻപിള്ള, ചെട്ടിയത്ത് അജയകുമാർ, കല്ലേലിഭാഗംബാബു,

വിനോദ് പിച്ചിനാട്ട്, യൂനുസ്ചിറ്റുമൂല, ബിന്ദുവിജയകുമാർ, ചന്ദ്രലേഖ, കൈതപ്പുഴരാമചന്ദ്രൻ ,സുന്ദരേശൻ, സേതു, ഷാജികൃഷ്ണൻ, വിളയിൽ അഷറഫ്, മായ, മൈതാനം വിജയൻ എന്നിവർ സംസാരിച്ചു.