photo

കരുനാഗപ്പള്ളി: വിദേശത്തും സ്വദേശത്തുമായി കാൽ നൂറ്റാണ്ടായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന കോഴിക്കോട് റഹ്മാൻ മുനമ്പത്തിന് അയ്യങ്കാളി കാരുണ്യ പുസ്കാരം. പി.സി.മണികണ്ഠനും സജീവ് മാമ്പറയുമാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 20ന് വവ്വാക്കാവ് മാർത്തോമ്മാ ശാന്തിഭവനത്തിൽ നടക്കുന്ന ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ പുരസ്‌കാരം സമ്മാനിക്കും. ഡോ.ബി.ആർ.അംബേദ്കർ സ്റ്റഡി സെന്റർ ചെയർമാൻ ബോബൻ.ജി.നാഥ് അദ്ധ്യക്ഷനാകും. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യാതിഥിയാകും.