 
| 
 | 
കരുനാഗപ്പള്ളി: സ്വർണ്ണക്കടത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും യോഗവും സംഘടിപ്പിച്ചു. കെ.പി.രാജൻ അദ്ധ്യാക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ അഷറഫ്, രമാഗോപാലകൃഷ്ണൻ, അഡ്വ.എം.ആസാദ്, മണിലാൽ ചക്കാലത്തറ, അഡ്വ.അനിൽകുമാർ, മേലൂട്ട് പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
.