 
കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ 27-ാമത് വാർഷികത്തോടനുബന്ധിച്ച് ആലുംമൂട്ടിൽ സെന്റ്ജൂഡ് സ്കൂളിനടുത്തുള്ള കൈരളി ഗ്രന്ഥശാല അങ്കണത്തിൽ സൗജന്യ കുടിവെള്ള പരിശോധന ക്യാമ്പും പച്ചക്കറിത്തൈ, വൃക്ഷത്തൈ വിതരണവും നടന്നു. സമിതി സംസ്ഥാന രക്ഷാധികാരിയും ലാലാസ് കൺവെൻഷൻ എം.ഡിയുമായ ഡി.ആർ. വിനോദ്ലാൽ ഉദ്ഘാടനം ചെയ്തു. കൈരളി ഗ്രന്ഥശാല പ്രസിഡന്റ് ശ്രീകുമാർ ആദ്ധ്യക്ഷത വഹിച്ചു. തൈകളുടെ വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ നിർവഹിച്ചു. സംസ്ഥാന പി.ആർ.ഒ ജി. ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. കെന്നത് ഗോമസ്, സംസ്ഥാന ട്രഷറർ ജോൺ വർഗീസ് പുത്തൻപുര എന്നിവർ നേതൃത്വം നൽകി. എക്‌സികുട്ടീവ് അംഗം കിഷോർ സംസാരിച്ചു. 200 ഓളം കുടുംബങ്ങൾ ഓരോ ലിറ്റർ വീതമുള്ള കിണർ വെള്ളം പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങി. മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്, മെഡിക്കൽ ക്യാമ്പുകൾ, കുടിവെള്ള പരിശോധന ക്യാമ്പുകൾ, പഠനോപകരണ വിതരണം, ലഹരി വിരുദ്ധബോധ വത്കരണ ക്‌ളാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.