bank

 ലക്ഷ്യം 30നകം

കൊല്ലം: ബാങ്കിംഗ് ഇടപാടുകാർക്കെല്ലാം ഡിജിറ്റൽ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് കാമ്പയിന് തുടക്കമായി. ജില്ലയിലെ 34 ബാങ്കുകളുടെ 478 ശാഖകളിൽ ബോധവത്കരണ പരിപാടികൾ ആരംഭിച്ചു. 30ന് ജില്ലയും ആഗസ്റ്റ് 15ന് സംസ്ഥാനമാകെയും ബാങ്കിംഗ് രംഗത്ത് സമ്പൂർണ ഡിജിറ്റലാവുകയാണ് ലക്ഷ്യം. ഡിജിറ്റൽ ബാങ്കിംഗ് സൗകര്യം ഉപഭോക്താക്കൾക്ക് നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കോരളം മാറും. നിലവിൽ കോട്ടയം, തൃശൂർ ജില്ലകൾ ഈ ലക്ഷ്യം കൈവരിച്ചു.

ഡിജിറ്റൽ നേട്ടങ്ങൾ

1. ബാങ്ക് ശാഖകളിൽ പോകാതെ ഇടപാടുകൾ നടത്താൻ സൗകര്യം

2. ഡെബിറ്റ് കാർഡുകൾ, ക്യു.ആർ കോഡ്

3. യു.പി.ഐ ആപ്പുകൾ തുടങ്ങിയ സേവനങ്ങൾ എല്ലാ ഉപഭോക്താക്കളിലേക്കും

4. പെൻഷൻ, ഗ്രാന്റ് വിതരണം, നികുതികൾ, സർക്കാർ ഫീസുകൾ, വൈദ്യുതി ബിൽ, വെള്ളക്കരം തുടങ്ങിയവ അടയ്ക്കുന്നത് സുഗമമാകും

5. നോട്ട് ഇടപാടും കള്ളനോട്ടുകളുടെ പ്രചാരവും കുറയ്ക്കാൻ സാധിക്കും

കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിലെ ബാങ്കിംഗ്

 നിക്ഷേപം: 45,059 കോടി (വർദ്ധന 3,298 കോടി)

 വായ്പ: 2,897 കോടി (വർദ്ധന 1,267 കോടി

 വായ്പ നിക്ഷേപം: 64.30 %

 കാർഷിക മേഖലയിലെ വായ്പ: 6,948 കോടി

 വ്യവസായ സംരംഭങ്ങൾക്ക് വായ്പ: 8,995 കോടി
 ആകെ വായ്പയിലെ വർദ്ധന: 145 %

 വായ്പാത്തുക: 21,263 കോടി