krishan-
കൃഷ്ണപ്രിയ എസ് , കൃഷ്ണ പ്രഭ എസ്

കൊല്ലം: ഇരട്ടകളായ കൃഷ്ണപ്രിയയ്ക്കും കൃഷ്ണപ്രഭയ്ക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ളസ്. കൊല്ലം ജില്ലാ പ്ലാനിംഗ് ഓഫീസിലെ ജീവനക്കാരനും കുരീപ്പുഴ കൃഷ്ണ വിഹാറിൽ ആർ.ഷൈനിന്റെയും രാഗിയുടെയും മക്കളാണ്. കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.