postal

കൊല്ലം: തപാൽ വകുപ്പിൽ 2021-22 വർഷം മികച്ച സേവനം കാഴ്ചവച്ച ജീവനക്കാർക്കുള്ള ജില്ലാതല പുരസ്കാരമായ ഡിവിഷണൽ എക്സലൻസ് അവാർഡ് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഷ്യൂലി ബർമൻ സമ്മാനിച്ചു.

കൊല്ലം പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് എ.ആർ.രഘുനാഥൻ അദ്ധ്യക്ഷനായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം തപാൽ ജീവനക്കാർ പങ്കെടുത്തു. അസി. സൂപ്രണ്ടുമാരായ എം.സലീന സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു.