 
കൊട്ടാരക്കര: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ ലോക വയോജന അധിക്ഷേപ ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. യൂണിറ്റ് ഡയറക്ടർ സി.ശിശുപാലൻ അദ്ധ്യക്ഷനായി. സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.രവീന്ദ്രൻ പിള്ള, സായന്തനം കോ- ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, അക്കോക്ക് ജില്ലാ സെക്രട്ടറി സന്തോഷ് തൊടിയൂർ, അക്കോക്ക് വനിതാ വിഭാഗം പ്രസിഡന്റ് കെ.എസ്.സംഗീത, എസ്.വിദ്യ, വിഷ്ണുപ്രിയ, സൂര്യാ ഷാജി എന്നിവർ പങ്കെടുത്തു. ഗാന്ധിപീസ് ഫൗണ്ടേഷൻ പുരസ്കാരം നേടിയ സുരേഷ് സിദ്ധാർത്ഥയ്ക്കും ജീവകാരുണ്യ പ്രവർത്തകൻ സന്തോഷ് തൊടിയൂരിനും ചടങ്ങിൽ ആദരവ് നൽകി.