കൊല്ലം: രാഹുൽഗാന്ധിയെ നരേന്ദ്രമോദി സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും സത്യാഗ്രഹവും നടത്തും. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാർച്ച് പാർവ്വതി മില്ലിന് സമീപത്ത് നിന്നു ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.