thodiyoor-
തൊടിയൂർ പഞ്ചായത്തിലെ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റെ ബിന്ദുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തൊടിയൂരിൽ തുടക്കമായി. ലോകാരോഗ്യ സംഘടനയും തിരുവനന്തപുരം മെഡിക്കൽ കോളേജും സംയുക്തമായി കൊല്ലം ജില്ലയിൽ നടത്തിയ പഠനത്തിൽ ഗ്രാമപ്രദേശങ്ങളിൽ 30 ശതമാനം പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഈഡിസ് കൊതുകുകൾ പരത്തുന്ന മാരക സ്വഭാവമുള്ള ഡെങ്കിപ്പനി പ്രതിരോധിക്കാൻ കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയാണ് വഴി. ശുചീകരണ പ്രവർത്തനങ്ങളുടെ വാർഡ്തല ഉദ്ഘാടനം തൊടിയൂർ ആയുർവേദ ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ നിർവഹിച്ചു. വാർഡ് അംഗം കെ.ധർമ്മദാസ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ, ശ്രീകല, ഷബ്നജവാദ് ,മെഡിക്കൽ ഓഫീസർ ഡോ. എസ്.പത്മകുമാർ എന്നിവർ സംസാരിച്ചു.