congrass-
കോൺഗ്രസ് പന്മന വടക്കുംതല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദേശീയപാത ഉപരോധം

കൊല്ലം : കേന്ദ്ര സർക്കാർ അന്വേഷണഏജൻസികളെ ഉപയോഗിച്ച്

എ.ഐ.സി.സി ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്മന വടക്കുംതല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദേശീയപാത ഉപരോധം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. പന്മന മണ്ഡലം പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, വടക്കുംതല മണ്ഡലം പ്രസിഡന്റ്,പൊന്മന നിശാന്ത്,എം. ഷെമി പ്രസന്നൻ ഉണ്ണിത്താൻ, മാമൂലയിൽ സേതുകുട്ടൻ, ഷംല നൗഷാദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അനന്തകൃഷ്ണൻ, റിനോസ് ഷാ, ജോർജ് ചാക്കോ,ജയചിത്ര, ഹൻസിയ, മല്ലയിൽസമദ്, ഷീല, അൻവർ, കാട്ടിൽ മുനീർ തുടങ്ങിയവർ നേതൃത്വം നൽകി