
തൃക്കടവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടവൂർ യൂണിറ്റ് പ്രസിഡന്റായി 20 വർഷമായി പ്രവർത്തിച്ചുവന്നിരുന്ന കടവൂർ ചിക്കൂസ് ബേക്കറി ഉടമ മഠത്തിൽ ശ്രീകുമാർ ഭവനത്തിൽ ബി. അപ്പുക്കുട്ടൻപിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ശ്രീകുമാർ (ഫയർ ഫോഴ്സ്, കൊല്ലം), ശ്രീലത, ശ്രീദേവി. മരുമക്കൾ: ശോഭാകുമാരി, പരേതനായ അജയകുമാർ. സഞ്ചയനം 23ന് രാവിലെ 7ന്.