 
കൊല്ലം: ഗാർഹിക തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ ഉറപ്പ് വരുത്താൻ ഭരണകൂടങ്ങൾ തയ്യാറായിട്ടില്ലെന്നും കേന്ദ്ര സർക്കാർ ഗാർഹിക തൊഴിലാളി നയം രൂപീകരിക്കാൻ തയ്യാറാകണമെന്നും സംസ്ഥാന ആസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോർഡ് അംഗം ജോസ് വിമൽരാജ് ആവശ്യപ്പെട്ടു.
സേവാ യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അന്തർ ദേശീയ ഗാർഹിക തൊഴിലാളി ദിനാചാരണം നീണ്ടകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ല കോ- ഓർഡിനേറ്റർ നിർമല അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രിയാ ഷിനു, ജോസ് മോൻ വടക്കുംഭാഗം, ആൽബർട്ട് നീണ്ടകര, മഞ്ജു ആന്റണി, മേരി ഉഷ എന്നിവർ സംസാരിച്ചു.