hand

കൊല്ലം: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്ക് ലോക കേരള സഭയിൽ പങ്കെടുക്കാൻ അവസരം കിട്ടാത്തതിൽ അംഗങ്ങൾ പ്രതിഷേധിച്ചു.
പ്രവാസികളുടെ പുനരധിവാസ വിഷയങ്ങൾ ഉൽപ്പെടെയുള്ളവ ലോക കേരള സഭയിൽ ചർച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
60 വയസ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ, സൗജന്യ ചികിത്സ, പുനരധിവാസ സംരംഭങ്ങൾക്ക് ഏകജാലക സംവിധാനം, ക്ഷേമനിധി പെൻഷൻ 5000 രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗം ആവശ്യപ്പെട്ടു.