 
ചവറ: മാലിന്യനിർമ്മാർജ്ജനം, കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യ ബന്ധനം, ദാരിദ്യ ലഘൂകരണം എന്നീ മേഖലകൾക്ക് മുൻഗണന നൽകി കരട് നിർദ്ദേശങ്ങളുമായി നീണ്ടകര പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രജിത്ത് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം. രജനി സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു. ബേബി രാജൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ആർ.അഭിലാഷ്, സി.പി. സുധീഷ് കുമാർ, കെ.രാജീവൻ, ജോയി ആന്റണി, പ്രിയ ഷിനു, എന്നിവർ സംസാരിച്ചു. സെക്രട്ടറി ജോൺസൺ പീറ്റർ കാർഡോസ് നന്ദി പറഞ്ഞു.