kalledil-
പനയനാർകാവ് സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിക്കുന്നു

ചവറ :പനയനാർ കാവ് ഡി.വി.എൽ.പി. സ്‌കൂളിലേക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവാക്കി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവ്വഹിച്ചു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമി , വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, അംഗങ്ങളായ അൻസർ, നൗഫൽ, അമ്പിളി, രാജീവ് കുഞ്ഞ് മണി, ഷീല ഹെഡ്മിസ്ട്രസ് നെസിലി , പി.ടി.എ പ്രസിഡന്റ് അജിത് കുമാർ . ബി.ആർ.സി ട്രെയ് നർ സ്വപ്ന, ബി.പി.സി സിന്ധു എന്നിവർ പങ്കെടുത്തു.