photo-
കേരള കോൺഗ്രസ് എം ഭരണിക്കാവിൽ നടത്തിയ പ്രതിഷേധ പ്രകടനം

ശാസ്താംകോട്ട: സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കി, രാഷ്ട്രീയ ദുഷ്ടലാക്കോടെ കോൺഗ്രസും ബി.ജെ.പി യും ചേർന്ന് മുഖ്യമന്ത്രിക്കെതിരെ

നുണ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചും അതിക്രമങ്ങളിൽ പ്രതിഷേധിച്ചും കേരളാ കോൺഗ്രസ് (എം)കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണക്കാവ് ടൗണിൽ പ്രകടനം നടത്തി.

തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കുറ്റിയിൽ ഷാനവാസ്‌ അദ്ധ്യക്ഷത വഹിച്ചു. ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, ജില്ലാ സെക്രട്ടറി ഇഞ്ചക്കാട് രാജൻ, ആർ. രവീന്ദ്രൻപിള്ള,കോട്ടൂർ നൗഷാദ്, ജോസ് മത്തായി, ജിജോ ജോസഫ്, ടൈറ്റസ്ജോർജ്, ജി.ശിവൻകുട്ടി, പി.നാസർ, എ.ജി അനിത, രഞ്ജിനി ലിയോ, ഷിബു മുതുപിലാക്കാട്, ഷെഫീഖ്, ജി.സജീന്ദ്രൻ, വാറുവിൽ ബഷീർ, ആശ്വനികുമാർ, ചന്ദ്രൻപിള്ള, രാധാകൃഷ്ണക്കുറുപ്പ്, നിസാർ തുടങ്ങിയവർ നേതൃത്വം നൽകി.