 
പോരുവഴി: ലജ്നത്തുൽ മുഅല്ലിമീൻ പോരുവഴി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ മാർച്ച് നടത്തി.
പാറയിൽ ജംഗ്ഷനിൽ നിന്ന് ചക്കുവള്ളിയിലേക്ക് നടന്ന പ്രതിഷേധമാർച്ച് മേഖലാപ്രസിഡന്റ് അയൂബ് മൗലവി അൽ ഖാസ്‌മി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹാഫിസ് നിയാസ് റഷാദി അദ്ധ്യക്ഷനായി. മേഖലാ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.