
കൊല്ലം: റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വടക്കേവിള തേജസ് നഗർ -105 കിഴക്കേ വീട്ടിൽ പരേതനായ മുൻകാല കോൺഗ്രസ് നേതാവ് അനൗൺസർ ബഷീറിന്റെ മകൻ ഹബീബാണ് (ടോണി, 60) മരിച്ചത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ് കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 13ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും 14ന് മരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഷാനിത.
മക്കൾ: ബൈജു, ഷൈജു, ഷിജു. മരുമക്കൾ: ഫാത്തിമ, ഖദീജ. ചെറുമക്കൾ: മറിയം, അസാൻ.