പത്തനാപുരം : ഇരുതല മൂരി ഇനത്തിൽപ്പെട്ട പാമ്പുമായി രണ്ടുപേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ . പത്തനാപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പിടവൂർ, വെള്ളങ്ങാട് മായാവിലാസത്തിൽ മനേഷ്കുമാർ (42), പിടവൂർ മഞ്ഞക്കാല ഓവുപാലത്ത് വീട്ടിൽ ജെ,സന്തോഷ് (33) എന്നിവരാണ് പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ വലിയ വില ലഭിക്കുന്ന പാമ്പാണെന്ന് പത്തനാപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ദിലീഫ് പറഞ്ഞു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ദിലീഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.ഗിരി, ഉദ്യോഗസ്ഥരായ എ.മുരളി, സൗമ്യ എസ് .നായർ , ബി .എസ്. രശ്മി, എസ് .ജുബി, കെ. കലേഷ് എന്നിവർ പ്രതികളെ പിടികൂടുന്നതിന് നേത്യത്വം നല്കി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.