പത്തനാപുരം : പിറവന്തൂർ കമുകുംചേരി പാതയിൽ സെയിൽസ് വാനും ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പത്തനാപുരം കുണ്ടയം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ അനൂപിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം.
വളവ് തിരിഞ്ഞെത്തിയ സെയിൽസ് വാനുമായി അനൂപിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ അനൂപിന് തോളിന് ഗുരുതരമായി പരിക്കേറ്റു. പാതയോരത്തെ മൺ തിട്ടയിലേക്ക് ഇടിച്ചു കയറിയ വാൻ നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലേക്ക് മറിയുകയും ചെയ്തു. വാനിലുണ്ടായിരുന്നവ‌ർക്ക് പരിക്കില്ല.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അനൂപിനെ ആശുപത്രിയിലേക്ക് മാറ്റിയത്.