mani

കൊല്ലം: കലാഭവൻ മണി മെമ്മോറിയൽ മണിക്കൂടാരം കൂട്ടായ്മയുടെ ആറാം വാർഷിക പരിപാടികൾ ഇന്ന് രാവിലെ 10ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ഉദ്‌ഘാടനം ചെയ്യും. മണിക്കൂടാരം സംസ്ഥാന പ്രസിഡന്റ് വി.ഹരികുമാർ അദ്ധ്യക്ഷനാകും. മണിക്കൂടാരം പുരസ്‌കാരം ചടങ്ങിൽ വിതരണം ചെയ്യും. തുടർന്ന് കലാപരിപാടികൾ. ഉച്ചയ്ക്ക് 2ന് സമാപന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് സമ്മാനദാനം, ആദരവ്. സംസ്ഥാന ജന. സെക്രട്ടറി സാബു മുതുകുളം, സെക്രട്ടറി എം.ജി.അനിൽ, ജോ. സെക്രട്ടറി ഹരിനാഥ്, ട്രഷറർ മനേഷ് പരവൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.