keralacongress
കേരളകോൺഗ്രസ് (എം) കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരള കോൺഗ്രസ് (എം) കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. റസ്റ്റ് ഹൗസിൽ നടന്ന സമ്മേളനത്തിൽ റിട്ടേണിംഗ് ഓഫീസർ മുരുകദാസൻനായർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട്, ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ, ദലിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, ഷിജോ ജോസഫ്, ഇക്ബാൽകുട്ടി, അബ്ദുൾസലാം അൽഹന തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വൈ. അജയകുമാർ (പ്രസിഡന്റ്), ജയകുമാർ, നൗഷാദ് (വൈസ് പ്രസിഡന്റ്മാർ), മോഹനൻ (ട്രഷറർ), ജോർജ്ജ് വൈദ്യൻ (സംസ്ഥാന കമ്മിറ്റിയംഗം) എന്നിവരെയും ജില്ലാ കമ്മിറ്റിയംഗങ്ങളായി നദീറ, മുജീബ്, അബ്ദുൾസലാം അൽഹന, സിന്ത, രാധാകൃഷ്ണൻ, ജോളി എന്നിവരെയും തിരഞ്ഞെടുത്തു.